എരുമേലി: എരുമേലി സ്വദേശിയായ യുവാവ് ദക്ഷിണ ബംഗളൂരുവിൽ എൻഎച്ച് 43ൽ അപകടത്തിൽ മരിച്ചു. എരുമേലി ഗവ. ആശുപത്രിക്ക് സമീപം പരേതനായ പുത്തൻപുരയ്ക്കൽ (വെട്ടിയാനിക്കൽ) നാസറിന്റെ മകൻ ജിൻഷർ പി. നാസർ (34) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ജിൻഷർ ഓടിച്ച ബുള്ളറ്റിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. ചത്തീസ്ഗഡിൽ ആർക്കിടെക്റ്റ് ജോലിയുണ്ടായിരുന്ന ജിൻഷറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം എരുമേലിയിൽ എത്തിക്കുന്നതിന് നടപടികൾ തുടരുന്നു.